Sun. Dec 22nd, 2024

 

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 355 ആയി. ഇനിയും 206 പേരെ കണ്ടെത്താനുണ്ട്. 205 മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്നും ലഭിച്ചു. 171 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 219 മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. 96 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 233 പേര്‍ ആശുപത്രി വിട്ടു.

93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയോടെ ആയിരിക്കും സംസ്‌കാരം നടത്തുക.

തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മേപ്പാടിയില്‍ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഭൂമി നല്‍കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്.