തിരുവനന്തപുരം: സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ലിതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെപിസിസി നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു. ദുരിതാശ്വാസ നിധി സുതാര്യമാകണം.വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ രാജ്യസഭയിലും ലോക്സഭയിലും സമ്മർദം ചെലുത്തുന്നുണ്ട്. പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല, സതീശന്‍ വ്യക്തമാക്കി.അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരരാംഭിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ദുരന്തഭൂമിയില്‍ ഇന്ന് കൂടുതല്‍ റഡാറുകള്‍ എത്തിച്ച് തിരച്ചില്‍ നടത്തും. ഒരു സേവർ റഡാർ, നാല് റെക്കോ റഡാറുകൾ എന്നിവയാണ് എത്തിക്കുക. ഡൽഹിയിൽ നിന്ന് ഇവ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു.