Tue. Nov 5th, 2024

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയത്. 

ആവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ട കൂടുതൽ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ-അന്തർദേശീയ ഗൈഡ് ലൈന്‍ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, വയനാട്ടിലുണ്ടായ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വരു​ടെ എ​ണ്ണം 300 ക​ട​ന്നു.107 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇതുവരെ തി​രി​ച്ച​റി​ഞ്ഞ​ത്. 100 മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടു​കി​ട്ടി. 225 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യിൽ തുടരുകയാണ്.