Sun. Dec 22nd, 2024
r bindhu

 

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നാഷണല്‍ സര്‍വീസ് സ്കീം 150 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. സര്‍വകലാശാലകളിലെയും സ്കൂളുകളിലെയും സെല്ലുകളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

അതേസമയം, കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയിൽനിന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെ രക്ഷാപ്രവർത്തകർ രക്ഷിപ്പെടുത്തിയിരുന്നു. പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവർത്തനത്തിനിടെ നാലുപേരെ വീട്ടിൽ കണ്ടെത്തിയത്.

ജോണി, ജോമോൾ, ഏബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവർക്കാണ് രക്ഷാപ്രവർത്തകർ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നു എന്നാണ്  രക്ഷാപ്രവർത്തകർ അറിയിച്ചത്.