Wed. Jan 22nd, 2025

നിലമ്പൂര്‍: നിലമ്പൂരില്‍ ചാലിയാറില്‍ ഹെലികോപ്റ്ററില്‍ പരിശോധന തുടങ്ങി. തടസ്സങ്ങളെ കുറിച്ച് ഹെലികോപ്റ്റര്‍ രക്ഷാസേനയ്ക്ക് വിവരം നല്‍കും. ചാലിയാറില്‍നിന്നും ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇരുട്ടുകുത്തിയില്‍ പുഴയുടെ മറുകരയായ വനത്തില്‍ ആദിവാസികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നുണ്ട്. പന്തീരാങ്കാവ്, മാവൂര്‍, മുക്കം, വാഴക്കാട് മേഖലകളിലും ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷനുകളാണ് പരിശോധയ്ക്കുള്ളത്. പോലീസും ടിഡിആര്‍എഫ് വോളണ്ടിയര്‍മാരും ബോട്ടുകളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.