Mon. Dec 23rd, 2024

 

മേപ്പാടി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. വില്ലേജ് റോഡില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തി. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൂടുതല്‍ മൃതദേഹങ്ങള്‍ ഇവിടെയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ വില്ലേജ് റോഡിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെത്തിയിട്ടുണ്ട്. യന്ത്രങ്ങള്‍ ഉപയോഗിച്ച് മരങ്ങള്‍ മാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്.

അതേസമയം, ഇതുവരെ 221 പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 130 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. 91 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. വയനാട്ടില്‍ 86 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.