Fri. Nov 22nd, 2024

 

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണം 287 ആയി. മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം ഇന്ന് പ്രവര്‍ത്തനക്ഷമമാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം കളക്ടറേറ്റില്‍ ചേര്‍ന്നിരിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേസമയം, തിരച്ചില്‍ അവസാനിപ്പിക്കുന്നത് വരെ എകെ ശശീന്ദ്രന്‍, ഒആര്‍ കേളു, കെ രാജന്‍, പിഎ മുഹമ്മദ് റിയാസ് എന്നീ മന്ത്രിമാര്‍ വയനാട്ടില്‍ തുടരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണിത്.