മേപ്പടി: ചൂരല്‍മലയില്‍ സ്ഥിരം പാലം വരുന്നത് വരെ ബെയ്‌ലി പാലം നിലനിര്‍ത്തുമെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന മേജര്‍ ജനറല്‍ വിനോദ് ടി മാത്യു. സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് വയനാട്ടില്‍ നടക്കുന്നതെന്നും മേജര്‍ ജനറല്‍ പറഞ്ഞു.
‘റോഡ് മാര്‍ഗം ബംഗളൂരുവില്‍ നിന്നാണ് സാമഗ്രികള്‍ എത്തിച്ചത്. റെക്കോര്‍ഡ് സമയം കൊണ്ടാണ് പാലം നിര്‍മിച്ചത്. അതിനായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തു. ഇന്ന് ഉച്ചയോട് കൂടി പാലം തയ്യാറാകും.
ഇതോടെ രക്ഷാപ്രവര്‍ത്തനം രണ്ടാമത്തെ ഘട്ടത്തിലേക്ക് എത്തും. എല്ലാ വാഹനങ്ങള്‍ക്കും ഇതിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. 500 ലധികം സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്’, മേജര്‍ ജനറല്‍ പറഞ്ഞു.