Sun. Dec 22nd, 2024

കൊല്ലം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കായി തൻ്റെ ചായക്കടയിലെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊല്ലം പള്ളിത്തോട്ടം സ്വദേശി സുബൈദ. 

10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി ജില്ലാകളക്ടര്‍ എന്‍ ദേവീദാസിന് നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത് വിജയന്‍പിള്ള എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറിയത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.കോവിഡ് മഹാമാരിയുടെ സമയത്തും സുബൈദ പണം സംഭാവന ചെയ്തിരുന്നു. ഇതു കൂടാതെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന 17,000 രൂപയും ശാന്ത രാജപ്പന്‍ 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കായി കലക്ടര്‍ക്ക് കൈമാറി.