Sun. Dec 22nd, 2024

 

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെ കാണാതായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാല് കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. ഇനിയും 25 പേരെ കണ്ടെടുക്കാനുണ്ട്.

അതേസമയം, മഴ കനത്ത് പെയ്യുന്നതിനാല്‍ രാക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും മേഖലയില്‍ നിന്നും മടങ്ങി. എന്നാല്‍ ബെയ്ലി പാലത്തിന്റെ നിര്‍മാണം തുടരുന്നുണ്ട്.