Sat. Jan 18th, 2025

ചെന്നൈ: സംസ്ഥാനത്തുനിന്ന് നീറ്റ് ഒഴിവാക്കണമെന്നും പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ. 

നീറ്റിനെതിരായ പോരാട്ടം ഡിഎംകെ തുടരുമെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളുടെ മെഡിസിൻ സാധ്യത ഇല്ലാതാക്കുകയും മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സീറ്റ് അനുവദിക്കാനുള്ള അവകാശം നീറ്റ് കവർന്നെടുക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

നീറ്റ് നീക്കം ചെയ്യാൻ കേന്ദ്രം ദേശീയ മെഡിക്കൽ കമ്മീഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും എംകെ സ്റ്റാലിൻ കൂട്ടിച്ചേർത്തു. ചർച്ചയ്ക്കിടെ ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രൻ പ്രമേയത്തെ എതിർത്തു. നീറ്റ് അനിവാര്യമാണെന്നും  അതിനാൽ ഈ പ്രമേയത്തെ തങ്ങൾക്ക് പിന്തുണയ്ക്കാൻ കഴിയില്ലെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.