Sun. Sep 8th, 2024

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കി കേന്ദ്രസർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം പൗരത്വം നൽകിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് കുമാര്‍ ബല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് അപേക്ഷകര്‍ക്ക് കൈമാറിയത്.

അതേസമയം, പൗരത്വ നിമയനം ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഈ കഴിഞ്ഞ മാര്‍ച്ച് 11 നാണ് പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്.

2014 ഡിസംബര്‍ 31 ന് മുന്‍പ് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍.