Sat. Jan 18th, 2025

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തുക്കളുടെ വിവരങ്ങൾ പുറത്ത്. വാരണാസിയില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോദിയുടെ ആകെയുള്ള സ്വത്ത് മൂന്ന് കോടി രൂപയാണെന്ന് നൽകിയിരിക്കുന്നത്.

കൈവശം 52920 രൂപ പണമായും 2.85 കോടിയുടെ സ്ഥിരനിക്ഷേപവും ഉണ്ടെന്നും മോദി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തനിക്ക് സ്വന്തമായി വീടോ കാറോ ഇല്ലെന്നും മോദി സത്യവാങ്മൂലത്തില്‍ പറയുന്നു.

മോദിയുടെ കൈവശം 2.67 ലക്ഷം രൂപ വിലവരുന്ന നാല് സ്വര്‍ണമോതിരങ്ങൾ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തില്‍ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു മോദി വെളിപ്പെടുത്തിയത്. 2014 ൽ 1.66 കോടിയുടെ സ്വത്ത് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, മൂന്നാം തവണയാണ് മോദി വാരണാസിയിൽ സ്ഥാനാര്‍ത്ഥിയായി പത്രിക നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരണാസിയില്‍ വോട്ടെടുപ്പ് നടക്കുക.