Thu. Apr 3rd, 2025

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്.

കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു സിഐടിയു തൊഴിലാളികൾ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയത്.

ഇതിന് പിന്നാലെ ഡ്രൈവർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാൻറിൽ ഡ്രൈവർമാർ പണിമുടക്കി. പണിമുടക്കിൽ 200 ഡ്രൈവർമാരാണ് പങ്കെടുക്കുന്നത്. പണിമുടക്കിനെ തുടർന്ന് ഏഴ് ജില്ലകളിലേക്കുള്ള ലോഡുകൾ മുടങ്ങി.