Sat. May 4th, 2024

ന്യൂഡല്‍ഹി: 2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനത്ത് (ഷെഫ് ഡി മിഷന്‍) നിന്ന് ബോക്‌സിങ് താരം എം സി മേരി കോം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരി കോം കത്തയച്ചതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ അറിയിച്ചു.

“എൻ്റെ രാജ്യത്തെ എല്ലാ വിധത്തിലും സേവിക്കുന്നത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു. അതിനായി ഞാൻ മാനസികമായി തയ്യാറായിരുന്നു. എന്നാലും, അഭിമാനകരമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നു.”, മേരി കോം പി ടി ഉഷക്ക് അയച്ച കത്തിൽ പറയുന്നു.

മേരി കോം സ്ഥാനമൊഴിഞ്ഞതില്‍ ദുഖമുണ്ടെന്നും അവരുടെ തീരുമാനത്തെയും സ്വകാര്യതയേയും മാനിക്കുന്നുവെന്നും പി ടി ഉഷ പ്രതികരിച്ചു.