Mon. Dec 23rd, 2024

പാരിസ്: പാരിസിലെ കൊളംബസിൽ മലയാളി വിദ്യാർത്ഥികളടക്കം താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. 27 ഇന്ത്യൻ വിദ്യാർത്ഥികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. അതിൽ 8 പേർ മലയാളികളാണ്. ഒരു വിദ്യാർത്ഥിക്ക് ചെറിയ പരിക്കേറ്റു. വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

തീപിടുത്തത്തിൽ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡുകൾ അടക്കം രേഖകൾ നഷ്ടപ്പെട്ടതായി വിദ്യാർത്ഥികള്‍ പറഞ്ഞു. പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും പണവും ലാപ്ടോപ്പുമെല്ലാം കത്തിനശിച്ചതിന്‍റെ ആഘാതത്തിലാണ് വിദ്യാർത്ഥികള്‍. ധരിച്ച വസ്ത്രങ്ങളും മൊബൈലും മാത്രമാണ് ഇവരുടെ കൈയിലുള്ളത്.

സഹായത്തിനായി ഇവർ എംബസിയെ സമീപിച്ചിരുന്നു. ഇന്ത്യൻ എംബസി ഒരുക്കിയ താമസസ്ഥലത്താണ് ഇവർ ഇപ്പോൾ കഴിയുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്.