Mon. Dec 23rd, 2024

റായ്പുർ: ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 12 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. തൊഴിലാളികളുമായി പോയ ബസാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ഇന്നലെ രാത്രിയായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബസ് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റവരിൽ 12 പേരെ റായ്പുർ എയിംസിലേക്കും മറ്റ് രണ്ട് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.