Wed. Jan 22nd, 2025

തെല്‍ അവിവ്: ഇസ്രായേലിനെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. ഒരു ഇസ്രായേലി എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവിന്‍റെ മുതിർന്ന ഉപദേഷ്ടാവ് യഹ്യ റഹീം സ​ഫാവി മുന്നറിയിപ്പ് നൽകി.

ഇസ്രായേൽ കടുത്ത നിലപാടിൽ നിന്ന്​ അയഞ്ഞതായി യുഎസ്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെടിനിർത്തൽ ചർച്ചകളും ബന്ദി മോചന ചർച്ചകളും കെയ്‌റോയിൽ ഇന്നാരംഭിക്കും. ചർച്ചകൾക്കായി ഇസ്രായേൽ സംഘം ഇന്ന്​ കെയ്റോയിലെത്തും.

അതിനിടെ തെക്കൻ ഗാസയിൽ നിന്ന് കൂടുതൽ കരസേനയെ ഇസ്രായേൽ പിൻവലിച്ചു. 98-ാം ഡിവിഷന്റെ മൂന്ന് ബ്രിഗേഡുകളെയാണ് ഇസ്രായേൽ പിൻവലിച്ചത്. നിലവിൽ ഒരു ഡിവിഷൻ മാത്രമാണ് ​ഗാസയിലുള്ളത്. അടുത്ത ഘട്ട സൈനിക നീക്കവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റമെന്നാണ് ഐഡിഎഫ്​ അറിയിച്ചത്.

അടുത്തിടെ സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ഇസ്രായേലിനെതിരെ ഇറാൻ രംഗത്തെത്തിയിരുന്നത്.