Mon. Nov 25th, 2024

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക്. ഡൽഹി റോസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ഇ ഡി കെജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. കെജ്‍രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും.

പ്രധാനമന്ത്രി മോദി ചെയ്യുന്നത് ശരിയല്ലെന്ന് കോടതിയില്‍ ഹാജരാകുന്നതിനിടെ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, കെജ്‍രിവാൾ ചോദ്യങ്ങളോട് ഒഴിഞ്ഞ് മാറുന്നുവെന്നുവെന്നും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേർഡ്‌ നൽകുന്നില്ലെന്നും ഇ ഡി കോടതിയിൽ കുറ്റപ്പെടുത്തി.

മാർച്ച് 21നാണ് മദ്യനയ കേസിൽ കെജ്‍രിവാളി​നെ ഇ ഡി അറസ്റ്റ് ചെയ്തത്. കെജ്‍രിവാളിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28 ന് അവസാനിച്ചിരുന്നു. പിന്നീട് ഇ ഡിയുടെ ആവശ്യ പ്രകാരം ഏപ്രിൽ ഒന്ന് വരെ നീട്ടി കൊടുക്കുകയായിരുന്നു. അറസ്റ്റിലായ നാള്‍ മുതൽ കെജ്‍രിവാൾ ജയിലിൽ നിന്നാണ് ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.