മണിപ്പൂർ കലാപത്തിന് പിന്നിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള ശക്തികളാവാമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങ്. മണിപ്പൂർ മ്യാൻമറുമായി അതിർത്തി പങ്കിടുന്നുണ്ട്. ചൈനയും അടുത്താണ്. അതിർത്തിയിലെ 398 കിലോമീറ്ററോളം കാവൽ ഏർപ്പെടുത്തിയിട്ടില്ലാത്ത പ്രദേശമാണ്. അതിർത്തിയിൽ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിവിശാലമായ പ്രദേശം മുഴുവൻ അവർക്ക് നിരീക്ഷിക്കാനാവില്ല. അതിനാൽ മണിപ്പൂരിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ പങ്ക് സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു