Thu. Dec 19th, 2024

നാഗ ചൈതന്യയെ പ്രധാന കഥാപാത്രമാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘കസ്റ്റഡി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ശ്രീനിവാസ സില്‍വര്‍ സ്‍ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് ആർ കതിറാണ് ഛായാഗ്രഹണം. മെയ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.