Sat. May 4th, 2024

പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയിലയില്‍ ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു.  ഇന്നലെ വൈകീട്ട് പഞ്ചക്കാട്ടില്‍ കശുവണ്ടി പെറുക്കാന്‍ പോയതായിരുന്നു അദ്ദേഹം. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടി കൊലപ്പെടുത്തിയെന്ന് മനസിലായത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യന്‍. സംഭവം നടന്ന പ്രദേശം വനമല്ല. ആദിവാസികള്‍ കൂട്ടമായി കൃഷി ചെയ്യുന്ന ഇടമാണ് ഇവിടം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം