Thu. Dec 19th, 2024

ബോളിവുഡ് ഗായിക പമേല ചോപ്ര അന്തരിച്ചു. 74 വയസ്സായിരുന്നു. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ യഷ് ചോപ്രയുടെ ഭാര്യയാണ്. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. പിന്നിണി ഗായിക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ് എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് പമേല ചോപ്ര. കഭീ കഭീ, നൂരി, കാലാ പത്താർ, ചാന്ദ്നി, ദിൽവാലെ ദുൽഹനിയാ ലേ ജായേ​ങ്കേ, മുജെ ദോസ്തി കരേഗെ എന്നീ ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ‘കഭീ കഭീ’ എന്ന സിനിമയുടെ രചന നിർവഹിച്ച പമേല ‘ദിൽ തൊ പാഗൽഹെ’യുടെ സഹ സ്ക്രിപ്റ്റ് റൈറ്ററുമായിരുന്നു. സിൽസില, സവാൽ എന്നീ സിനിമകളുടെ വസ്ത്രാലങ്കാരവും നിർവഹിച്ചു. സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്ര, ഉദയ് ചോപ്ര എന്നിവർ മക്കളാണ്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.