Sun. May 12th, 2024

അന്തരിച്ച നടൻ ഇർഫാൻ ഖാൻ അവസാനമായി അഭിനയിച്ച ‘ദി സോംഗ് ഓഫ് സ്കോര്‍പിയണ്‍സിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇർഫാൻ ഖാൻ വിട പറഞ്ഞു 3 വര്ഷം തികയുമ്പോഴാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. 2017ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ലോകപ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയിൽ റിലീസ് ചെയ്തിരുന്നു. വഹീദ റഹ്‍മാന്‍, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്‍ജുന്‍, ഷെഫാലി ഭൂഷണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഏപ്രിൽ 28 ന് ചിത്രം തീയേറ്ററുകളിലെത്തും. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.