Fri. May 3rd, 2024

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് അവസാനിക്കും. ഇന്നലെ രാത്രിയോടെ ബിജെപിയും കോണ്‍ഗ്രസും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. 224 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു ദേശീയ പാര്‍ട്ടികള്‍ മാത്രമാണ് മുഴുവന്‍ സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ജെഡിഎസ് ഇനി പത്ത് സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. പുലര്‍ച്ചെ 2 മണിക്കാണ് കോണ്‍ഗ്രസിന്റെ ആറാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത്. റായ്ച്ചൂര്‍, സിദ്ധഘട്ട, സി വി രാമന്‍ നഗര്‍, അര്‍ക്കല്‍ഗുഡ്, മംഗളുരു നോര്‍ത്ത് സിറ്റി എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ഏറ്റവും ഒടുവില്‍ ഇറങ്ങിയത്. നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രില്‍ 24 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഏപ്രില്‍ 25 ഓടെ സംസ്ഥാനത്തെ മത്സര ചിത്രം തെളിയും. മെയ് 10 ന് ആണ് വോട്ടെടുപ്പ്. മെയ് 13 ന് തിരഞ്ഞെടുപ്പ് ഫലം അറിയാം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം