Thu. Dec 19th, 2024

ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ ‘കാന്താര’യിലെ വരാഹരൂപത്തിന് ഒടിടിയിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിന് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ഏർപ്പെടുത്തിയ താത്‌കാലിക വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കീഴ്കോടതി ഉത്തരവിനെതിരെ കാന്താരയുടെ നിർമാതാക്കളായ ഹോമ്പാല ഫിലിംസ് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. ഈ മാസം 28 വരെയാണ് കീഴ്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. മാതൃഭൂമിയുടെ ഹർജയിലാണ് അഡീഷണൽ സെഷൻസ് കോടതി വരാഹരൂപത്തിന് വിലക്കേർപ്പെടുത്തിയത്. പകർപ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി വരാഹരൂപത്തിന്റെ പ്രദർശനം താത്കാലികമായി തടഞ്ഞത്. ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.