Mon. Dec 23rd, 2024

പൃ​ഥ്വി​രാ​ജ് ,​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​’ജ​യ​ ​ജ​യ​ ​ജ​യ​ ​ജ​യ​ ​ഹേ​യ്ക്കു’​ശേ​ഷം​ ​വി​പി​ൻ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗു​രു​വാ​യൂ​ര​മ്പ​ല​ ​ന​ട​യി​ൽ എന്ന ചിത്രത്തിൽ നായികമാരായി നിഖില വിമലും മമിതയും എത്തുന്നു. ത​മി​ഴ് ​ന​ട​ൻ​ ​യോ​ഗി​ ​ബാ​ബു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്ത മാസം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ദീ​പു​ ​പ്ര​ദീ​പ് ​ആ​ണ് ചിത്രത്തിലെ രചന നിർവഹിക്കുന്നത്. പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ഇ​ ​ഫോ​ർ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.