Fri. Jul 4th, 2025

ഫഹദ് ഫാസിലിനെ നായകനാക്കി കെ.ജി .എഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമായ ധൂമത്തിന്റെ  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മലയാളം,തമിഴ്,തെലുങ്ക്, കന്നട എന്നീ  ഭാഷകളിലായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പവൻകുമാർ ആണ്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഫഹദും,അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ്  ധൂമം. റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു എന്നിവരാണ് മറ്റ് താരങ്ങൾ. പ്രീത ജയരാമൻ ആണ് ഛായാഗ്രഹണം. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിനെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.