Fri. Nov 22nd, 2024

അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് സെബി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയത്. അദാനി എന്റര്‍പ്രൈസസിലെ വന്‍ നിക്ഷേപകരെ കുറിച്ചും അവര്‍ നിക്ഷേപിച്ച തുക എത്രയെന്നും, എഫ്.പി.ഒ റദ്ദാക്കാനുള്ള കാരണമെന്തെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരം ചോദിച്ചിരുന്നത്. പ്രസന്‍ജിത് ബോസ് എന്നയാളാണ് ജനുവരി 31-നും ഫെബ്രുവരി എട്ടിനുമായി വിവരാവകാശ നിയമപ്രകാരം സെബിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിനു മറുപടിയില്ലാതായതോടെ ഇദ്ദേഹം ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കി. ഇതോടെ സെബിയുടെ അടുക്കല്‍ ഇതുസംബന്ധിച്ച വിവരങ്ങളില്ലെന്ന് മറുപടി നല്‍കുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം