Mon. Dec 23rd, 2024

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എംഎസ് ധോണിയും സാക്ഷിയും ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രം ‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. രമേഷ് തമിഴ് മണിയാണ് സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.