വീടില്ലാതെ ചോറ്റാനിക്കര വെട്ടിക്കല്‍ കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. ഉള്ളാടര്‍ വിഭാഗത്തില്‍ പെട്ട മൂന്ന് കുടുംബങ്ങളാണ് വെട്ടിക്കല്‍ കോളനിയില്‍ താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടുകളുടെ ശോച്യാവസ്ഥ ശ്രദ്ധയിപ്പെട്ട സബ് കളക്ടര്‍ 2021ല്‍ കോളനിയിലെത്തി ഇവരെ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അന്ന് മുതല്‍ ഇവരുടെ താമസം കമ്മ്യൂണിറ്റി ഹാളിലാണ്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ തീരുമാനം ആയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം അത് നീണ്ടുപോകുകയാണ്.