Thu. May 2nd, 2024

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ അഖില എസ് നായരുടെ സ്ഥലംമാറ്റം റദ്ദാക്കി. ട്രാന്‍സ്ഫര്‍ നടപടി തെറ്റായിരുന്നുവെന്ന സിഎംഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വൈക്കം ഡിപ്പോയില്‍ നിന്ന് പാലാ ഡിപ്പോയിലേക്ക് സ്ഥലമാറ്റം നടത്തിയ നടപടിയാണ് റദ്ദാക്കിയത്. അഖിലയെ വൈക്കത്ത് തന്നെ നിയമിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 2022 ഡിസംബറിലെ ശമ്പളം വൈകിയത് ഏഴ് ദിവസം മാത്രമാണെന്നും 41 ദിവസം വൈകിയെന്ന് അഖില തെറ്റിദ്ധരിപ്പിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. തൊഴിലാളി സംഘടനകളുടെയടക്കം പ്രതിഷേധത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി അഖിലയ്ക്ക് എതിരായ നടപടികള്‍ റദ്ദാക്കാന്‍ തിരുമാനിച്ചതെന്നാണ് വിവരം. കര്‍ശന നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനവും അഖിലയ്ക്ക് അനുകൂലമായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം