കരിമുകള്‍ നിവാസികള്‍ കാന്‍സര്‍ രോഗികളായി മാറാന്‍ കാരണം
ഫിലിപ്സ് കാർബൺ കമ്പനിയുടെ മലിനീകരണം മൂലമാണ്. നിരന്തരമായ സമരത്തെ തുടര്‍ന്ന് മലിനീകരണ തോത് കുറയുന്ന രീതിയിലേയ്ക്ക് ആയെങ്കിലും ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അടിക്കടിയുള്ള തീപ്പിടിത്തം ഇവിടുത്തെ രോഗ വര്‍ധനവില്‍ ആക്കംകൂട്ടിയിരിക്കുകയാണ്. ശക്തമായ ദുർഗന്ധവും ഈച്ചശല്യവും മൂലം ജനങ്ങൾ ദുരിതം പേറുന്നതിനിടയാണ് ബ്രഹ്മപുരത്ത് ഇടക്കിടെ ഉണ്ടാകുന്ന തീപിടിത്തം മൂലം ഉണ്ടാകുന്ന പുകയും പൊടിയും. ഇതുമൂലമുണ്ടാകുന്ന വായു, ജല മലിനീകരണം മൂലം നിത്യരോഗികള്‍ ആയിരിക്കുകയാണ് കരിമുകള്‍ ജനത.