Mon. Dec 23rd, 2024

10 ദിവസത്തിനിടെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ 124 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 കേസുകള്‍ എക്‌സ്ബിബി എന്ന ഒമിക്രോണ്‍ ഉപവിഭാഗമാണ്. കോവിഡ് പോസിറ്റീവായതില്‍ 40 പേരുടെ ജനിതക ശ്രേണീകരണ ഫലം മാത്രമാണ് ലഭ്യമായതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൈനയില്‍ വ്യാപകമായ ബിഎഫ് 7.4.1 വകഭേദം ഒരാളില്‍ കണ്ടെത്തി. രാജ്യത്ത് ഇന്നലെ 188 പുതിയ കേസുകളും 3 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 2554. സ്ഥിരീകരണ നിരക്കില്‍ കാര്യമായ വര്‍ധനയില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.