Sat. Nov 23rd, 2024

സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി എടുക്കുന്നത്, കോവിഡ് കാലത്ത് വന്‍തോതില്‍ നിയമനങ്ങള്‍ ആമസോണ്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 10,000 പേരെ കമ്പനി പിരച്ചുവിട്ടിരുന്നു.

പിരിച്ചുവിടല്‍ ആളുകള്‍ക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ടെന്ന് കമ്പനി സിഇഒ ആന്‍ഡി ജാസി പറഞ്ഞു. പിരിച്ചുവിടുന്നവര്‍ക്ക് പണവും, ആരോഗ്യ ഇന്‍ഷുറന്‍സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജനുവരി 18 മുതല്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിത്തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്, ആഗോള തലത്തില്‍ താല്‍കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരാണ് ഉളളത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.