Wed. Jan 22nd, 2025

ശബരിമലയില്‍ മാളികപ്പുറത്തിന് സമീപമുണ്ടായ അപകടം കതിന പൊട്ടിത്തെറിച്ചല്ല, മറിച്ച് തീപിടുത്തമായിരുന്നെന്ന് പത്തനംതിട്ട ജില്ല കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനകളുടെയും എഡിഎം നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കും. വിശദമായ അന്വേഷണത്തിന് ശേഷം പൂര്‍ണ്ണതോതിലുള്ള റിപ്പോര്‍ട്ട് വീണ്ടും സമര്‍പ്പിക്കുമെന്നും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഇന്നലെയായിരുന്നു ശബരിമലയില്‍ മാളികപ്പുറത്തിന് സമീപമുണ്ടായ അപകടത്തില്‍ കതിന നിറയ്ക്കുകയായിരുന്ന മൂന്നു പേര്‍ക്ക് പൊള്ളലേറ്റത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.