Mon. Dec 23rd, 2024

യുവ സിനിമ സംവിധായക നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകള്‍ ഇന്ന് മുതല്‍ പരിശോധിച്ച് തുടങ്ങും. പുനരന്വേഷണം വേണോ വേണ്ടയോ എന്നറിയാന്‍ രേഖകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം ഡി.സി.പി വി.അജിത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ. ദിനിലിനാണ് രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.

നയനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നയനയുടെ കഴുത്തു ഞെരിച്ചിരുന്നുവെന്നും കഴുത്തിനു ചുറ്റും പാടുകളുണ്ടായിരുന്നുവെന്നും അടിവയറ്റില്‍ ക്ഷതമേറ്റിരുന്നുവെന്നുമായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ നിര്‍ണ്ണായക കണ്ടെത്തലുകളാണ് ഉള്ളത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നും കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്, അടിവയറ്റില്‍ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൃഹൃത്തുകള്‍ പരാധിയുമായി നീങ്ങിയത്

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.