Fri. Nov 22nd, 2024

ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 188 റൺസിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ 513 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 324ന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് ഉൾപ്പെടെ 8 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് മത്സരത്തിലെ താരം. ചേതേശ്വര്‍ പൂജാര 90, 102 എന്നീ സ്‌കോറുകളോടെ തിളങ്ങി. 513 റൺസിന്റെ  വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നാലാദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 272 എന്ന നിലയിലായിരുന്നു. ബംഗ്ലദേശിനായി 82 റൺസ് നേടിയെങ്കിലും കുൽദീപ്–അക്സർ കൂട്ടുകെട്ട് ഇന്ത്യൻ വിജയം അനായസമാക്കി. ഒപ്പണർ സാക്കിർ ഹസന്റെ സെഞ്ചറി ആണ് ബംഗ്ലദേശ് ഇന്നിങ്സിന്റെ ഹൈലൈറ്റ്. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ നാലും കുൽദീപ് മൂന്നും അശ്വിന്‍, ഉമേഷ് സിറാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 254 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടിയ 2 വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്ത് 2–ാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റ് ഡിസംബർ 22ന് തുടങ്ങും

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.