കേരളത്തിൽ വികസന പദ്ധതികൾ കൊണ്ടുവരുന്നതിൽ ഇന്നും ഇവരാരും എതിരല്ല, പക്ഷെ ഈ കഴിഞ്ഞ പതിനാലു വർഷത്തിനുള്ളിൽ, അനുഭവത്തിൽ നിന്നും ഇവർ പഠിച്ച പാഠങ്ങളുണ്ട്. ഇനി ഒരു വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കും മുൻപ് സർക്കാരിനോടും, കുടിയൊഴിപ്പിക്കപ്പെടുന്നവരോടും അവർക്ക് ചിലത് പറയാനുമുണ്ട്.



ഭൂമി ഏറ്റെടുക്കാനുള്ള കല്ല് കൊണ്ടുവന്നപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. ഒരാൾ തോളിൽ വെച്ച് കൊണ്ടുവരികയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ, ഞങ്ങൾക്ക് വഴിയുണ്ടാക്കാനാണെന്ന് അവർ പറഞ്ഞു.



17000 sq. ഫീറ്റ് വലിപ്പമുള്ള വലിയ വീടായിരുന്നു. ആ വീടും സ്ഥലവും റോഡിനു വിട്ടുകൊടുത്തിട്ട് ആകെ കിട്ടിയത് അഞ്ചര ലക്ഷം രൂപയാണ്.






ഈ ഒന്നര വർഷത്തിനുള്ളിൽ ഇവിടെ ഭൂമിക്കും സാധനങ്ങൾക്കും എല്ലാം വില കൂടി. ഇന്നത്തെ സാഹചര്യമനുസരിച്ച് ഒരു സെന്റ് സ്ഥലം വാങ്ങാനോ, ഒരു തറ കെട്ടാനോ ഉള്ള പണം പോലും ഞങ്ങൾക്ക് വീടിനു കിട്ടിയിട്ടില്ല


“പൊളിച്ചു നീക്കിയ വീടുകളുടെ ഉടമസ്ഥർ ആരും തന്നെ സർക്കാരിന് ഭൂമി വിട്ടു നല്കിയവരോ, സമ്മതപത്രം ഒപ്പിട്ടു നല്കിയവരോ ആയിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച നാമമാത്രമായ നഷ്ടപരിഹാര തുകയും അവർ കൈപ്പറ്റിയിരുന്നില്ല. എന്നിട്ടും അവരുടെ വീട് സർക്കാർ ബലമായി ഏറ്റെടുക്കുകയായിരുന്നു. കേരളത്തിന്റെ സ്ഥലമേറ്റെടുപ്പ് ചരിത്രത്തിലാദ്യമായി സർവേ നടത്തുവാനായി പോലീസ് റൂട്ട് മാർച്ച് ഉപയോഗിച്ചതും ഇവിടെയായിരുന്നു,” മൂലമ്പിള്ളിയെക്കുറിച്ചുള്ള ലേഖനം വായിക്കാം.