Mon. May 6th, 2024
ശ്രീലങ്ക:

കടലാസും മഷിയുമില്ലാത്തതിനാൽ അച്ചടി മുടങ്ങിയതിനെ തുടർന്ന് ശ്രീലങ്കയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ ദശലക്ഷക്കണക്കിന് സ്‌കൂളുകളിൽ പരീക്ഷ മുടങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ് പരീക്ഷ മുടങ്ങാൻ ഇടയാക്കിയത്.

തിങ്കളാഴ്ച മുതൽ നടക്കാനിരുന്ന പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 1948 ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

കടലാസും മഷിയും ഇറക്കുമതി ചെയ്യാനുള്ള വിദേശ നാണ്യമില്ലത്തതിനാലാണ് പരീക്ഷകൾ മുടങ്ങാൻ കാരണമായതെന്ന്‌ ആറു ദശലക്ഷം പേർ താമസിക്കുന്ന പടിഞ്ഞാറൻ പ്രവിശ്യലെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദേശ നാണയശേഖരം കാലിയായതോടെയാണ്‌ ശ്രീലങ്കയിൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെയായത്.

അവശ്യവസ്തുക്കളുടെ ക്ഷാമവും തീവിലയുമായി പ്രതിസന്ധിക്കിടെ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് ആയിരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.