Fri. May 3rd, 2024
പരപ്പനങ്ങാടി:

ചെട്ടിപ്പടി കുപ്പിവളവിൽ വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസ്സുകാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ റസിൻ ഷാ (3) ആണ് മരിച്ചത്​. ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാവുകയായിരുന്നു.

മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റസിൻ ഷാ ഇന്ന് പുലർച്ചെയാണ് മരിച്ചത്​. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്‍റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.