Mon. Dec 23rd, 2024

ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനേയും ചേർക്കണമെന്ന് സിപിഎം. സിപിഎം മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ മുഖപ്രസംഗംത്തിലാണ് പരാമര്‍ശം. മുഖപ്രസംഗത്തിന്റെ തുടക്കത്തിൽ കോൺഗ്‌സിനെ രൂക്ഷമായി വിമർശിക്കുന്നുണ്ടെങ്കിലും പിന്നീട് ബിജെപിക്കെതിരെ വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തണമെങ്കിൽ കോൺഗ്രസിനെ കൂടി ചേർത്താലേ സാധിക്കുകയുള്ളൂ എന്ന് പറയുന്നു.

കോൺഗ്രസ് ഉൾപെടെയുള്ള ബിജെപെി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണം. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശവും സംരക്ഷിക്കപ്പെടണം. രാജ്യം തീവ്രമായ നടപടികളാണ് ഇപ്പോൾ രാജ്യത്ത് നടപ്പിലാക്കുന്നത്.

ജമ്മുകാശ്മീർ വിഭജനം ഉൾപെടെയുള്ള തീവ്ര വിഷയങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഇതിനെതിരെ വിശാലമായ യോഗം തന്നെ ചേരണമെന്നും എന്നാൽ മാത്രമേ വലിയ മുന്നേറ്റം സാധിക്കുകയുള്ളൂ എന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് സിപിഎംന്‍റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നടപടി. കഴിഞ്ഞമാസങ്ങളിലായി സിപിഎംന്റെ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലുമെക്കെ തന്നെ കോൺഗ്രസുമായുള്ള സംഖ്യത്തെ കുറിച്ചുള്ള ചർച്ച ഉയര്‍ന്നിരുന്നു. എന്നാൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സ്വീകരിച്ച അതേ നടപടി സ്വീകരിച്ചാൽ മതി എന്ന നിലപാടിലായിരുന്നു പോളിറ്റ് ബ്യൂറോ അടക്കം സ്വീകരിച്ചത്.

വരുന്ന തിരഞ്ഞെടുപ്പുകളിൽ ഏത് രീതിയിലായിരിക്കണം കോൺഗ്രസുമായി ഒരു സഖ്യത്തിൽ ഏർപ്പെടുക തുടങ്ങിയ ചർച്ചയൊക്കെ ഉയർന്നു വന്നിരുന്നു. ഇത്തരം കാര്യങ്ങളെല്ലാമാണ് മുഖപ്രസംഖത്തിൽ ഉയർന്നു വന്നിരിക്കുന്നത്.