Sun. Feb 23rd, 2025
ആലപ്പുഴ:

ആലപ്പുഴയില്‍ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് (26) കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം. ലഹരിസംഘമാണ് കൊലക്ക് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍‌ഷത്തിനിടെ കുത്തേറ്റ ശരത്തിനെ വണ്ടാനം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു.

ഏഴംഗസംഘമാണ് ശരത്തിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.