Fri. Apr 19th, 2024
പാ​ല​ക്കാ​ട്:

അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച പ്ര​ത്യേ​ക അ​ല​വ​ൻ​സ് പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നി​ഷേ​ധി​ക്കു​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ശി​ശു മ​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ്​ പ്ര​ത്യേ​ക അ​ല​വ​ൻ​സ്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. നാ​ലാ​ഴ്ച​യ്ക്ക​കം ഇ​ത്​ സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക്​ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

2013 ഏ​പ്രി​ൽ 25ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് ജീ​വ​ന​ക്കാ​രെ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ഡി​ഫി​ക്ക​ൽ​റ്റ് ഏ​രി​യ അ​ല​വ​ൻ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ​യും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്റെ 20 ശ​ത​മാ​നം സ്പെ​ഷ്യ​ൽ അ​ല​വ​ൻ​സും ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വും പു​റ​ത്തി​റ​ങ്ങി.

അ​ട്ട​പ്പാ​ടി​യി​ലെ പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രി​ൽ അ​ധി​ക​വും പ​ട്ടി​ക​വ​ർ​ഗ​ത്തി​ലു​ള്ള​വ​രാ​ണ്. അ​ല​വ​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല​രും ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ട്ട​പ്പാ​ടി​യി​ലെ പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് 2013 മു​ത​ലു​ള്ള ഡി​ഫി​ക്ക​ൽ​റ്റ് ഏ​രി​യ അ​ല​വ​ൻ​സ് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ ഡി എ​ച്ച് സു​ഭാ​ഷ് ബാ​ബു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.