Wed. Jan 22nd, 2025
ന്യൂയോർക്ക്:

റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

റഷ്യന്‍ അധിനിവേശമുണ്ടായാലും അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.

അതേ സമയം ജോ ബൈഡൻ-റഷ്യൻ പ്രസിഡന്റ് പുചിൻ എന്നിവരുടെ കൂടിക്കാഴ്ചയും ഉടൻ നടന്നേക്കും. പോളണ്ടിലേക്ക് മൂവായിരം സൈനികരെ കൂടി നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് പിന്നാലെ, ബ്രിട്ടൻ, കാനഡ, നെതർലാൻഡ്സ്, ലാറ്റ്‍വിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്വന്തം പൗരന്മാരോട് യുക്രെയ്ൻ വിടാൻ നിർദേശിച്ചിട്ടുണ്ട്.