Fri. Nov 22nd, 2024

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ തമിഴ്‌നാട് നിയമസഭ വീണ്ടും നീറ്റിനെതിരായ ബില്ല് പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ബില്ലിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി അയച്ചത്. 

2021 ഒക്ടോബറിലായിരുന്നു ഏകകണ്ഠമായി തമിഴ്നാട് നിയമസഭ ആദ്യമായി ബില്ല് പാസാക്കിയത്. ഇത് ഗവർണറുടെ അനുമതിക്കായി അയച്ചെങ്കിലും 142 ദിവസങ്ങൾക്ക് ശേഷം ഗവർണർ ബില്ല് മടക്കി അയക്കുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് വീണ്ടും പാസാക്കിയത്. ബില്ല് ഇന്ന് തന്നെ ഗവർണർക്ക് കൈമാറും. 

നിയമവിരുദ്ധമായാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടതെന്നും, ബില്ല് മടക്കിയതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇനിയും ബില്ല് മടക്കി അയക്കാനാവില്ലെന്നും, ബില്ല് പാസാക്കിയില്ലെങ്കിൽ വലിയ പ്രതിഷേധം ഉയരുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.