സൻആ:
യമനിലെ ഹൂതി വിമതവിഭാഗം റിക്രൂട്ട് ചെയ്ത 2,000 ലേറെ കുട്ടിപ്പട്ടാളക്കാർ യുദ്ധമുഖത്ത് കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ. സുരക്ഷാകൗൺസിലിന് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഹൂതികൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നത്. തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും കുട്ടികളെ റിക്രൂട്ട് ചെയ്യാനുമായി പ്രത്യേക ക്യാമ്പുകളും പള്ളികളും ഹൂതികൾ ഉപയോഗിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
ഒരു ക്യാമ്പിൽ ഏഴുവയസ്സ് മാത്രമുള്ള കുട്ടികളെയും കണ്ടെത്തിയിരുന്നു. ചെറുപ്രായത്തിലുള്ളവരെ ആയുധങ്ങൾ തയാറാക്കാനും റോക്കറ്റുകളിൽ നിന്ന് ഒഴിയാനും പഠിപ്പിക്കുന്നു.
2020 ൽ മാത്രം 1,406 കുട്ടികളാണ് മരിച്ചത്. 2021 ജനുവരി -മേയ് കാലയളവിൽ 562 കുട്ടികളും കൊല്ലപ്പെട്ടു. ഇതിൽ നല്ലൊരുഭാഗവും 10 – 17 വയസ്സ് പ്രായപരിധിയിൽ ഉള്ളവരാണ്.