Sat. Jan 18th, 2025
കാനഡ:

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും രാജ്യതലസ്ഥാനത്തെ വീട് വിട്ട് രഹസ്യകേന്ദ്രത്തില്‍. ട്രൂഡോ സര്‍ക്കാരിന്‍റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിന്‍ നിര്‍ദേശങ്ങള്‍ക്കും എതിരെയാണ് പാര്‍ലമെന്‍റ് ഹില്‍ ടോപ്പില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

അതിർത്തി കടന്നുവരുന്ന ട്രക്കുകളിലുള്ളവര്‍ വാക്സിന്‍ എടുത്തിരിക്കണം എന്ന നിര്‍ദേശത്തിനെതിരെ ‘ഫ്രീഡം കോൺവോയ്’ എന്ന പേരില്‍ തുടങ്ങിയ പ്രതിഷേധം കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ വലിയ പ്രകടനമായി വളരുകയായിരുന്നു. വാക്‌സിൻ നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്.