Sun. Dec 22nd, 2024
ബൈജിങ്:

കൊവിഡ് ഭീതിക്കിടെ ശൈത്യകാല ഒളിമ്പിക്സ് വിജയകരമായി പൂർത്തിയാക്കുകയെന്നത് അഭിമാന പ്രശ്നമായാണ് ചൈന കരുതുന്നത്. കൊവിഡ് കാരണം ഒളിമ്പിക്സ് മുടങ്ങാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് ചൈന. ഫെബ്രുവരി നാല് മുതൽ 20 വരെ ബൈജിങ്ങിലാണ് ശൈത്യകാല ഒളിമ്പിക്സ് അരങ്ങേറുക.

ഒളിമ്പിക് താരങ്ങൾ താമസിക്കുന്ന ഹോട്ടലുകളിൽ റൂം സർവിസിന് റോബോട്ടുകളെ ഉപയോഗിക്കുന്നുവെന്നതാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വാർത്ത. ആളുകൾ പരസ്പരം കണ്ടുമുട്ടുന്ന സാഹചര്യങ്ങൾ ഒഴിവാക്കി വൈറസ് പകർച്ചയെ നിയന്ത്രിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. റോബോട്ടിന്‍റെ വിഡിയോ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പങ്കുവെച്ചിട്ടുണ്ട്.