Wed. Jan 22nd, 2025
ന്യൂഡൽഹി:

യുക്രെയിനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്ന്​ ഇന്ത്യ. ദീർഘകാല സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നയതന്ത്ര ശ്രമങ്ങളിലൂടെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ ആദ്യ പ്രസ്താവനയാണിത്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചിയാണ് ഇന്ത്യൻ സർക്കാറിന്‍റെ നിലപാട് വ്യക്തമാക്കിയത്.

റഷ്യയും യു എസും തമ്മിലെ ഉന്നതതല ചർച്ചകൾ ഉൾപ്പെടെ ഉക്രെയ്നുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, കീവിലെ ഇന്ത്യൻ എംബസിയും പ്രാദേശിക സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും വിദോശകാര്യ വക്താവ് പറഞ്ഞു.